200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാർ അനുമതിയായി.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഒരു വർഷേത്ത് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതിയായി.
തിരുവനന്തപുരം: വൈദ്യുതിനിയന്ത്രണത്തില്‍ അയവുവരുത്താന്‍ ഒരു വര്‍ഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതികൂടി വാങ്ങാന്‍ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷന്‍ വാക്കാല്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച തെളിവെടുപ്പു നടത്തിയശേഷം ഔദ്യോഗിക അനുമതി നല്‍കും. യൂണിറ്റിന് 5.96 രൂപയാണ് വില. ഒരു വര്‍ഷത്തേക്ക് ദിവസം മുഴുവന്‍ 200 മെഗാവാട്ട് വൈദ്യുതിക്കാണ് കരാര്‍. വര്‍ഷം ഏകദേശം 140 കോടി യൂണിറ്റ് വരുമിത്. ചെലവ് ഏകദേശം 840 കോടി രൂപയും. ഇതോടെ നിയന്ത്രണത്തില്‍ ചെറിയ ഇളവുണ്ടാവും. എന്നാലും തുടരേണ്ടിവരും. കാരണം മഴയില്ലാത്ത ദിവസങ്ങളില്‍ 600 മെഗാവാട്ടുവരെ വൈദ്യുതി കുറവുണ്ട്.

