headerlogo
recents

വേൾഡ് കപ്പ് സ്കൂളുകൾക്ക് അവധി തീരുമാനമായില്ല.

തിങ്കളാഴ്ച പുലർച്ചെ 12.30 നാണ് അർജന്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനൽ നടക്കുന്നത്.

 വേൾഡ് കപ്പ് സ്കൂളുകൾക്ക് അവധി തീരുമാനമായില്ല.
avatar image

NDR news

19 Jul 2026 11:19 AM

തിരുവനന്തപുരം: ലോകകപ്പ്ഫുട്ബോൾ ഫൈനൽ പ്രമാണിച്ച്സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. അവധിനൽകണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർഥികൾ തന്നെവിളിക്കുന്നുണ്ടെന്നും എന്നാൽ സ്കൂളുകൾക്ക് അവധി നൽകുമ്പോൾ അധ്യയന ദിവസങ്ങൾ കുറയുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അവധി നൽകിയാൽ അതിന് പകരമുള്ള പ്രവൃത്തിദിവസങ്ങൾ കണ്ടെത്തേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

       ജൂലൈ 20 തിങ്കളാഴ്ച പുലർച്ചെ 12:30-നാണ് അർജന്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനൽ പോരാട്ടം. മത്സരം പുലർച്ചെ മൂന്ന് മണി വരെ നീളാൻ സാധ്യതയുള്ളതിനാൽ, തിങ്കളാഴ്ച രാവിലെ കുട്ടികൾ ക്ലാസിലിരുന്ന് ഉറങ്ങാൻസാധ്യതയുണ്ടെന്നാണ് രക്ഷിതാക്കളും ഫുട്ബോൾ പ്രേമികളും ചൂണ്ടി ക്കാണിക്കുന്നത്.

       ഈ സാഹചര്യം പരിഗണിച്ച്സംസ്ഥാനത്തെ ചില സ്വകാര്യ സ്കൂളുകൾ ഇതിനകം തന്നെ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

NDR news
19 Jul 2026 11:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents