headerlogo
recents

കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക്ക് മസ്തിഷ്കജ്വരം.

രോഗം സ്ഥിതീകരിച്ച കൊയിലാണ്ടി സ്വദേശി 49 വയസുകാരനെ മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

 കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക്ക് മസ്തിഷ്കജ്വരം.
avatar image

NDR news

24 Jul 2026 02:22 PM

കോഴിക്കോട്:ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.കൊയിലാണ്ടി നഗരസഭ നടേരിയില്‍ 49 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

        രോഗി അടുത്തിടെ വീടുവിട്ട് പുറത്തെവിടെയെങ്കിലും പോയതായോ ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തതായോ പ്രാഥമിക വിലയിരുത്തലില്‍ വിവരം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കിണറിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു.രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തിന്റെ പരിസരപ്രദേശങ്ങളില്‍ ക്ലോറിനേഷന്‍ നടത്തി. ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയതായി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

NDR news
24 Jul 2026 02:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents