ആലുവയിൽ നിന്ന് കാണാതായ 12 കാരിയെ പൂനയിൽ കണ്ടെത്തി
ജൂലൈ 25 മുതൽ കാണാതായ കുട്ടിയെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൂനെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി
കൊച്ചി: ആലുവയിൽ നിന്ന് കാണാതായ പെൺകുട്ടിയെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. ജൂലൈ 25 ശനിയാഴ്ച രാവിലെയാണ് കൂട്ടുകാരിയുടെ കൈയിൽ നിന്ന് പുസ്തകം വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് കുട്ടിയെ കാണാതാവുകയായിരുന്നു.
കാണാതായതിന് പിന്നാലെ കുട്ടിയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. എന്നാൽ പിന്നീട് ഫോൺ ഓണാകുകയും, ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് ആലുവ പോലീസ് വേഗത്തിൽ അന്വേഷണം നടത്തുകയുമായിരുന്നു. ലൊക്കേഷൻ വിവരങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ പൂനെ റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടെത്തിയത്. കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

