headerlogo
recents

നിർത്തിയിട്ട സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്

താമരശ്ശേരിക്കടുത്ത് ദേശീയപാതയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കെഎസ്ആർടിസി ബസ്സിടിച്ച് അടിവാരം സ്വദേശികളായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു.

 നിർത്തിയിട്ട സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച്  രണ്ട് സ്ത്രീകൾക്ക്  പരിക്ക്
avatar image

NDR news

29 Jul 2026 10:15 PM

താമരശ്ശേരി: ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. അടിവാരം സ്വദേശികളായ ഉമ്മുസൽവ (32), സാജിത (42) എന്നിവർക്കാണ് പരിക്കേറ്റത്.

        ഇന്ന് രാവിലെയോടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി 'പ്രിയദർശനി' ബസ്സാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. ബസ്സിന്റെ ടയർ പെട്ടെന്ന് തിരിഞ്ഞുപോകുകയും തുടർന്ന് വാഹനം നിവർത്താൻ സാധിക്കാതെ വരികയുമായിരുന്നു അപകടകാരണമെന്ന് ബസ് ഡ്രൈവർ വ്യക്തമാക്കി.

      അപകടത്തിന് പിന്നാലെ പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഉമ്മുസൽവയുടെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

NDR news
29 Jul 2026 10:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents