മലയാളി ട്രാവൽ വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി
കാണാതായ മലയാളി വ്ലോഗർ മലപ്പുറം ചേലേമ്പ്ര സ്വദേശിയായ ദിൽഷാദിനെ ബൈക്ക് അപകടത്തിൽപ്പെട്ട മേഘാലയിലെ ആശുപത്രിയിൽ കണ്ടെത്തി
മലപ്പുറം: കാണാതായ മലയാളി ട്രാവൽ വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി. ബൈക്ക് അപകടത്തിൽ പെട്ട് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിലാണ് മലപ്പുറം ചേലേമ്പ്ര സ്വദേശി ദിൽഷാദ് ഉള്ളത്. വനമേഖലയോട് ചേർന്ന ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. മുഹമ്മദ് ദിൽഷാദ് സുരക്ഷിതൻ ആണെന്ന് ബന്ധുക്കൾ അറിയിച്ചു. ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തിൽ നാട്ടിലെത്തിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യാത്രാവിശേഷങ്ങൾ ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് ശ്രദ്ധ നേടിയ മലയാളി ട്രാവൽ വ്ലോഗർ ആണ് മുഹമ്മദ് ദിൽഷാദ്. ചേലേമ്പ്ര പുല്ലിപറമ്പ് സ്വദേശിയായ ദിൽഷാദ് (31) ഈ മാസം ആറിന് യാത്ര തിരിച്ചതിന് പിന്നാലെയാണ് കാണാതായത്. ദിൽഷാദിന് 9.33 ലക്ഷം സബ്സ്ക്രൈബർമാരുണ്ട്.

