headerlogo
recents

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നാളെ അവസാനിക്കും

മത്സ്യബന്ധന മേഖലയിൽ പ്രതീക്ഷയുമായി 52 ദിവസത്തെ ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രിയോടെ അവസാനിക്കും

 സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നാളെ അവസാനിക്കും
avatar image

NDR news

30 Jul 2026 08:52 PM

തിരുവന്തപുരം: സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ശനിയാഴ്ചപുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും.

          ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ നാട്ടിലേക്കുപോയ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തി. ബോട്ടുകള്‍ എന്‍ജിന്‍ പണിയും മറ്റും കഴിച്ച് പെയിന്റടിച്ച് ഒരുങ്ങി. പുതിയ വലകളും തയ്യാറായി. ഐസും വെള്ളവും മറ്റ് അവശ്യസാധനങ്ങളും ഒരുക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്തിയും ചെമ്മീനും ലഭിച്ചിരുന്നു. കിളിമീന്‍, കൂന്തള്‍, ചെമ്മീന്‍ എന്നിവയിലാണ് ബോട്ടുകാര്‍ക്ക് പ്രതീക്ഷയുള്ളത്.

NDR news
30 Jul 2026 08:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents