സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയിൽ ബിഷപ്പ് ഹൗസിന് സമീപമാണ് ഇന്ന് വൈകിട്ട് അപകടമുണ്ടായത്
താമരശ്ശേരി: താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ ബിഷപ് ഹൗസിന് മുൻവശത്തുവെച്ച് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.
സ്കൂട്ടർ യാത്രക്കാരിയായ കൂടത്തായി സ്വദേശി ഹാജറ, ബൈക്ക് യാത്രികരായ കൂടത്തായി സ്വദേശി നിസാർ, ചമൽ സ്വദേശി സക്കീർ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം.
അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഹാജറ, നിസാർ എന്നിവരെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

