അപേക്ഷ എഴുതാൻ ഏതു നിറത്തിലുള്ള മഷിയും ഉപയോഗിക്കാം
സർക്കാർ ഓഫീസിലേക്ക് അപേക്ഷ എഴുതുമ്പോൾ ചുവച്ച്,പച്ച നിറത്തിലുള്ള മഷി ഉപയോഗിക്കുന്നതിന് തടസ്സമില്ല.
തിരുവനന്തപുരം :സര്‍ക്കാര്‍ഓഫീസുകളിലേക്ക് അപേക്ഷകൾ എഴുതുമ്പോള്‍ ഏതു നിറത്തിലുള്ള മഷിയും ഉപയോഗിക്കാം. ചുവപ്പ്, പച്ച മഷി എന്നിവ ഉപയോഗിക്കുന്നതിന് തടസ്സമില്ല. ചുവപ്പ് പച്ച മക്ഷികൾ ഉയർന്ന ഉദ്യോഗസ്ഥർക്കു മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്ന ധാരണ പലർക്കുമുണ്ട്. എന്നാല്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. മഷിയുടെ നിറം ഏതായിരിക്കണമെന്നതിന് നിയമവും ചട്ടവുമൊന്നുമില്ലെന്നാണ് വിവരാവകാശം പ്രകാരം ലഭിച്ച മറുപടി.
മാള സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപ്പീല്‍ അപേക്ഷ യിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ജോയിന്റ്‌റ് സെക്രട്ടറി പി.എം. രാധ ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നല്‍കുന്ന അപേക്ഷയും ഒപ്പും ഏതുനിറത്തിലുള്ള മഷിയില്‍ വേണമെന്ന് ചട്ടമോ നിയമമോ ഉണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ രേഖകള്‍ വേണമെന്നും ആവശ്യപ്പെട്ടാണ് ഷാന്റി അപേക്ഷ നല്‍കിയത്.
അങ്ങനെ ചട്ടമില്ലെന്നും പേനയിലെ മഷിയുടെ നിറത്തില്‍ സാധാരണക്കാരും ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തുല്യരാണെന്നും മറുപടിയില്‍ പറയുന്നു.

