headerlogo
recents

ദേശിയപാതയിൽ തിക്കോടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.

അപകടത്തിൽ കാർ യാത്രികരും മുച്ചകുന്ന് സ്വദേശികളുമായ 5 പേർക്ക് പരിക്കേറ്റു

 ദേശിയപാതയിൽ തിക്കോടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.
avatar image

NDR news

01 Aug 2026 07:30 PM

ദേശീയപാതയില്‍ തിക്കോടിയില്‍ ലോറിയും കാറും ഇടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രികരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മുചുകുന്ന് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

     പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും നന്തിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ കോഴിക്കോടേക്ക് കൊണ്ടുപോയി.  പയ്യോളി ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ അതേദിശയില്‍ പോവുകയായിരുന്ന ലോറിക്ക് പിറകില്‍ ഇടിച്ചായിരുന്നു അപകടം. വൈകുന്നേരം . 4.50ഓടെയായിരുന്നു അപകടം.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

NDR news
01 Aug 2026 07:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents