ഒഴുക്കിൽപ്പെട്ട് നാലു വയസ്സുകാരൻ മരിച്ചു
കൊണ്ടോട്ടിയിലെ നീറാട് തോട്ടിലാണ് നാലു വയസ്സുകാരൻ മരിച്ചത്
മലപ്പുറം: കൊണ്ടോട്ടിയിൽ നാലുവയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. നീറാട് തോട്ടിലാണ് ദാരുണ അപകടമുണ്ടായത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.ഒഴുക്കിൽപ്പെട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ്.

