വളയത്തെ അപകടം, പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു
ഇന്ന് ഉച്ചക്ക് ശേഷം ഉമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
നാദാപുരം:ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരി വിദ്യാർത്ഥിനി മരിച്ചു. വളയം കുയ്തേരിയിലെ കൊയോലിന്റെ വീട്ടിലെ മുഹമ്മദിന്റെ മകൾ ഫാത്തിമ മുഹമ്മദ് (8) ആണ് മരിച്ചത്. കുയ്തേരി സഹ്റ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
വളയം-കുറുവന്തേരി റോഡിലെ വണ്ണാർകണ്ടി ജംഗ്ഷനിൽ ഇന്ന് വൈകിട്ട് 3.20-നാണ് അപകടം. ഉമ്മ സൽമയ്ക്കും മറ്റ് രണ്ട് കുട്ടികൾക്കുമൊപ്പം സ്‌കൂട്ടറിൽ കുയ്തേരിയിലെ വീട്ടിൽ നിന്ന് ഉമ്മയുടെ വീടായ താനക്കോട്ടൂരിലെ കോമത്ത് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.

