headerlogo
recents

ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

 ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
avatar image

NDR news

03 Aug 2026 09:47 AM

കോഴിക്കോട്: ചെറുവണ്ണൂർ കമാന പാലത്തിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂർ - ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.

       സംഭവസ്ഥലത്തെത്തിയ നല്ലളം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

     മരിച്ചയാളെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അപകടത്തിൽപ്പെട്ടയാളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഉടൻ തന്നെ നല്ലളം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പർ: നല്ലളം പോലീസ് സ്റ്റേഷൻ: 0495 2420643  . മൊബൈൽ: 9497987179

NDR news
03 Aug 2026 09:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents