headerlogo
recents

കനത്ത മഴയിൽ വീട് തകർന്നു

കോഴിക്കോട് മെഡിക്കൽ കോളേജിനു സമീപം വെള്ളിപ്പറമ്പ് സ്വദേശി നൗഷാദിന്റെ വീടാണ് ഇന്നലെ പുലർച്ചെ തകർന്നത്

 കനത്ത മഴയിൽ വീട് തകർന്നു
avatar image

NDR news

04 Aug 2026 09:21 AM

കോഴിക്കോട്: മെഡിക്കല്‍ കോളേജിന് അടുത്ത് ഇന്നലെ പുലർച്ചയോടെയുണ്ടായ കനത്ത മഴയിലും കാറ്റിലും വീട് തകർന്നു വീണു. വെള്ളിപറമ്പ് സ്വദേശി നൗഷാദിന്റെ വീടാണ് തകർന്നു വീണത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന നാലുപേർ സിറ്റ്ഔട്ടിന്റെ ഭാഗത്തേക്ക് ഓടി മാറിയതിനാൽ രക്ഷപ്പെട്ടു.

       വീട്ടുപകരണങ്ങൾ പലതും നശിച്ചു. വീടിന് അടിയിലുള്ള മണ്ണ് ഇടിഞ്ഞു താഴേയ്ക്ക് വീഴുന്നതിനാൽ ബാക്കി ഭാഗങ്ങളും അപകടഭീഷണിയിലാണ്. ഇനിയും മഴ പെയ്താൽ വീട് പൂർണ്ണമായും തകരുമെന്ന ഭീതിയിലാണ് വീട്ടുകാര്‍.

NDR news
04 Aug 2026 09:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents