headerlogo
recents

ദേശീയപാത ബൈപ്പാസിൽ കാറിന് തീപിടിച്ചു

ദേശീയപാത ബൈപ്പാസിൽ പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ആർക്കും പരിക്കില്ല

 ദേശീയപാത ബൈപ്പാസിൽ കാറിന് തീപിടിച്ചു
avatar image

NDR news

05 Aug 2026 11:51 AM

കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാതയോരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് സമീപമുള്ള സർവീസ് റോഡിൽ, ഫൂട്ട് ഓവർ ബ്രിഡ്‌ജിനോട് ചേർന്ന് ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.

   പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ മുൻഭാഗത്തുനിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡരുകിൽ നിർത്തി പുറത്തിറങ്ങുകയായിരുന്നു. അതിവേഗം കാറിലേക്ക് തീ ആളിപ്പടർന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും ചേർന്ന് പ്രാഥമികമായി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ശക്തി പ്രാപിച്ചതോടെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല.

   വിവരമറിഞ്ഞ് മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളും പന്തീരാങ്കാവ് പോലീസും സംഭവസ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. തീപിടുത്തത്തിൽ കാർ പൂർണമായും കരിഞ്ഞുണങ്ങിയ നിലയിലാണ്. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

NDR news
05 Aug 2026 11:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents