headerlogo
recents

കാണാതായ താനൂർ സ്വദേശിയെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കണ്ടെത്തി

ബംഗളൂരുവിലേക്ക് പോയ താനൂർ സ്വദേശി ഇംതിയാസിനെ കാണാതാവുകയും മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കണ്ടെത്തുകയും ചെയ്തു

 കാണാതായ താനൂർ സ്വദേശിയെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കണ്ടെത്തി
avatar image

NDR news

12 Aug 2026 10:29 PM

മലപ്പുറം: ബെംഗളൂരുവിലേക്ക് പോയ താനൂര്‍ സ്വദേശി ഇംതിയാസിനെ അവിടെ നിന്നും കാണാതാവുകാണുണ്ടായത്. കുടുംബം നൽകിയ പരാതിയിൽ താനൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിൽവെച്ച് കണ്ടെത്തിയത്.

 

കഴിഞ്ഞ വ്യാഴാഴ്ച മുതലായിരുന്നു ഇംതിയാസിനെ കാണാതായത്. നഴ്സിങ് പഠനം പൂർത്തിയാക്കിയ ഇംതിയാസ് സർട്ടിഫിക്കറ്റ് വാങ്ങിക്കാന്‍ ബെംഗളൂരുവിലെ കോളജിലേക്ക് പോയതായിരുന്നു. ബംഗളൂരുവിലെത്തിയ ശേഷം വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയും ഒരു വിവരവും ലഭിക്കാതെ വന്നപ്പോൾ

      വീട്ടുക്കാർ താനൂർ പൊലീസിൽ പരാതി നൽകി. അവസാനമായി ഇംതിയാസിന്‍റെ ഫോൺ ഓണായത് ദേഹരഹള്ളി ഭാഗത്താണെന്ന് ലൊക്കേഷന്‍ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

      കുടുംബത്തിന്റെ പരാതിയെ തുടർന്ന് താനൂർ പൊലീസ് നടത്തിയ വ്യാപകമായ അന്വേഷണത്തിൽ യുവാവിനെ മഹാരാഷ്ട്രയിൽ വെച്ച് കണ്ടെത്തുകയായിരുന്നു

NDR news
12 Aug 2026 10:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents