ടിപ്പർ ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം
കൂളിമാട് -കള്ളാംത്തോട് റോഡിൽ ടിപ്പർ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു, ആർക്കും പരിക്കില്ല.
മാവൂർ: കൂളിമാട് - കളൻതോട് റോഡിൽ ഇലക്ട്രിക് പോസ്റ്റിന് ടിപ്പർ ലോറി ഇടിച്ചുകയറി. എരഞ്ഞിപ്പറമ്പിന് അടുത്തുള്ള വൈത്തല കയറ്റത്തിലാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ടിപ്പർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം അല്പം തകർന്നിട്ടുണ്ട്. പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി ബന്ധം നിലച്ചതിനാൽ അപകട മൊഴിവായി. സംഭവസ്ഥലത്ത് എത്തിച്ചേർന്ന നാട്ടുകാരാണ് പോലീസിനും ഇലക്ട്രിസിറ്റി ബോർഡിനും വിവരമറിയിച്ചത്. പോസ്റ്റ് മാറ്റി സ്ഥാപിക്കാനും ഗതാഗതം പുനസ്ഥാപിക്കാനും വേണ്ടിയുള്ള നടപടികൾ ഇലക്ട്രിസിറ്റി ബോർഡ് ആരംഭിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ടിപ്പർ ലോറി ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തും. അപകട കാരണം വ്യക്തമല്ല.

