headerlogo
recents

വാഹനാപകടം നാലു പേർക്ക് പരിക്ക്

ഓട്ടോറിക്ഷ, കാർ, ഗുഡ്സ് ഓട്ടോ എന്നിവ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

 വാഹനാപകടം നാലു പേർക്ക് പരിക്ക്
avatar image

NDR news

21 Aug 2026 09:13 AM

കോഴിക്കോട്: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ നടന്ന അപകടത്തിൽ ഓട്ടോറിക്ഷയും കാറും മിനി ഗുഡ്സ് ഓട്ടോയും ഉള്‍പ്പടെ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് . സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സക്കായി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

     എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കത്തിനടുത്ത് മാടാമ്പുറം വളവിലാണ് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം.

NDR news
21 Aug 2026 09:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents