headerlogo
recents

താമരശ്ശേരി ചുരത്തിൽ ഈ മാസം 28 വരെ കർശന നിയന്ത്രണം

ഗതാഗതക്കുരുക്ക് ഒഴുവാക്കാൻ ഈ മാസം 28 വരെ ചുരത്തിൽ പാർക്കിംഗ് അനുവദിക്കില്ല.

 താമരശ്ശേരി ചുരത്തിൽ ഈ മാസം 28 വരെ കർശന നിയന്ത്രണം
avatar image

NDR news

24 Aug 2026 10:30 PM

താമരശ്ശേരി: ഓണത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ താമരശേരി ചുരത്തില്‍ കര്‍ശന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി . ചുരത്തില്‍ ഈ മാസം 28 വരെ എവിടെയും വാഹന പാര്‍ക്കിംഗ് അനുവദിക്കില്ലെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. 

       ചുരം റോഡില്‍ കൂട്ടം കൂടാനും അനുവദിക്കില്ല. ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. ഇന്നു മുതല്‍ ഈ മാസം 28 വരെയാണ് ട്രാഫിക് പോലീസ് നിയന്ത്രണംഏർപ്പെടുത്തിയത്.

NDR news
24 Aug 2026 10:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents