ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം
പുലർച്ചെ മൂന്ന് മണിക്ക് കുറ്റിപ്പുറത്തിനടുത്താണ് അപകടം നടന്നത്.
കുറ്റിപ്പുറം: തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ മുതുവറ സെന്ററിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം.
കോഴിക്കോട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് വരുകയായിരുന്ന ബസ്സാണ് രാത്രി 3 മണിക്ക് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പറയുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശികളായ മീനാക്ഷി (60) വിജിന (42) ശിവദത്ത് (17) എന്നിവരെ തൃശ്ശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

