വാഹനങ്ങളിൽ അനധികൃത രൂപമാറ്റം നടപടികളുമായി മോട്ടോർ വാഹന വകുപ്പ്
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വാഹനങ്ങളിൽ നടത്തുന്ന രൂപ മാറ്റങ്ങൾക്ക് വൻപിഴ ഈടാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു
തിരുവനന്തപുരം: വാഹനങ്ങളിൽ അനധികൃത രൂപമാറ്റങ്ങൾ തടയാൻ കർശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. അനധികൃത രൂപമാറ്റങ്ങള്‍ക്ക് നിയമപരമായ പിഴ ചുമത്താനാണ് നീക്കം. നിയമപരമല്ലാത്ത രൂപമാറ്റങ്ങൾ മാറ്റിയശേഷം ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണം. റീലുകൾ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള അനധികൃത രൂപ മാറ്റങ്ങൾക്കെതിരെയും നടപടിയുണ്ടാകും. വാഹന രൂപമാറ്റങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസം എടുത്ത നടപടിയുടെ റിപ്പോർട്ട് തയ്യാറാക്കും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വകുപ്പ് നടപടി കടുപ്പിക്കുന്നത്. ഓരോ രൂപമാറ്റങ്ങൾക്കും 5000 രൂപ വീതം പിഴ ഈടാക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. പ്രളയ സമയത്ത് ഒരു വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത് വിവാദമായിരുന്നു.

