headerlogo
recents

ഗണേശ വിഗ്രഹം മറിഞ്ഞുവീണ് രണ്ട് പേർ മരിച്ചു

മുംബൈയിൽ ഘോഷയാത്രയ്ക്കിടെ 22 അടി ഉയരമുള്ള ഗണേശ വിഗ്രഹമാണ് മറിഞ്ഞു വീണത്

 ഗണേശ വിഗ്രഹം മറിഞ്ഞുവീണ് രണ്ട് പേർ മരിച്ചു
avatar image

NDR news

25 Aug 2026 10:32 AM

മുംബൈ​യി​ൽ ന​ട​ന്ന ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഗ​ണ​പ​തി വി​ഗ്ര​ഹം മ​റി​ഞ്ഞു​വീ​ണ് ര​ണ്ട് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. 22 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ ഗ​ണ​പ​തി വി​ഗ്ര​ഹം ജ​ന​ക്കൂ​ട്ട​ത്തി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 

     ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സ​ങ്കേ​ത് നെ​വ്‌​ഷെ (33), ബ്രി​ജേ​ഷ് ഹേ​മ​ന്ത് ജോ​ഷി (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ഗ്ര​ഹം ലാ​ൽ​ബാ​ഗി​ൽ നി​ന്ന് ഭു​ലേ​ശ്വ​റി​ലെ താ​ൽ​ക്കാ​ലി​ക പ​ന്ത​ലി​ലേ​ക്ക് ട്രോ​ളി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. 

     വി​ഗ്ര​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന ഇ​രു​മ്പ് ഫ്രെ​യി​മി​ന്‍റെ വെ​ൽ​ഡിം​ഗ് ശ​രി​യാ​യി ചെ​യ്തി​രു​ന്നി​ല്ലെ​ന്നും ഇ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​ത്തി​ൽ ഡി​ബി മാ​ർ​ഗ് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

NDR news
25 Aug 2026 10:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents