ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും.
ഫ്രഷ് കട്ട് കമ്പനി അധികൃതർ ഇതു സംബന്ധിച്ച ഉറപ്പ് സമരസമിതിക്ക് നൽകിയതായി അവർ പറഞ്ഞു. ജില്ലയുടെ മറ്റൊരു ഭാഗത്തേക്ക് പ്ലാന്റ് മാറ്റി സ്ഥാപിക്കും.
കോഴിക്കോട്: താമരശേരി കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന അറവ് മാലിന്യ സംസ്കരണ ഫാക്ടറിയായ 'ഫ്രഷ്ക്കട്ട് മാർച്ച് മാസത്തോടെ അടച്ച് പൂട്ടും. കമ്പനി അധികൃതർ ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം ഉറപ്പ് നൽകിയെന്ന് സമരസമിതിനേതാക്കൾ അറിയിച്ചു. ജില്ലയിലെ തന്നെ മറ്റൊരുസ്ഥലത്ത് ഫാക്ടറി മാറ്റി സ്ഥാപിക്കാനാണ് തീരുമാനം.
2019ലാണ് കട്ടിപ്പാറയിൽ ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്. ഇവിടെ നിന്നുമുണ്ടാകുന്ന ദുർഗന്ധത്തിനും പുഴ മലിനീകരണത്തിനും എതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് പൂട്ടിയ പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകുകയായിരുന്നു. പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
പ്ലാന്റിൽനിന്ന് അറവുമാലിന്യം പുഴയിലേക്ക് ഒഴുക്കിയതിന് തെളിവില്ലെന്നാണ് കലക്ടർ നൽകിയ റിപ്പോർട്ട്.

