headerlogo
recents

അയനിക്കാട് ബസ്സുകൾ തമ്മിലിടിച്ച് 20 പേർക്ക് പരിക്ക്

പയോളി അയനിക്കാട് ദേശിയപാതയിലാണ് ഇന്നലെ വൈകിട്ട് 5 മണിക്ക് അപകടം നടന്നത്.

 അയനിക്കാട് ബസ്സുകൾ തമ്മിലിടിച്ച് 20 പേർക്ക് പരിക്ക്
avatar image

NDR news

28 Aug 2026 09:53 PM

പയ്യോളി: പയ്യോളി അയനിക്കാട് ദേശീയപാതയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. വടകര-കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന വിനായക ബസ്സിന് പിറകിൽ കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കാവാലം ബസ് ഇടിക്കുകയായിരുന്നു. രണ്ട് ബസ്സുകളും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം.

       പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും നന്തിയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ: അനില (43), ശ്രീനിധി (22), അക്ഷയ (20), സുബില (49), ബന്ദു (48), അനഘ (19), മുരളീധരൻ (42), സ്നേഹ (23), ശ്രീഹരി (22), ഹാരിസ് (45), ഖദീജ (55), അനിൽകുമാർ (53), അഖിൽവേദ് (35), ശോഭന (63), സുബീഷ് (42), റൈഷി (39), ഷിനി (39), പ്രസന്ന (55), ശ്രീജ (52), മീനാക്ഷി (75).

NDR news
28 Aug 2026 09:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents