ഉള്ളിയേരിയിൽ നിന്നുള്ള വിനോദസഞ്ചാര സംഘം നേപ്പാളിൽ അകപ്പെട്ടു
സൗത്ത് ഇന്ത്യൻ ഹോളിഡേയ്സിന്റെ നേതൃത്വത്തിലുള്ള 42 അംഗ സംഘം ദുരന്ത മേഖലയിൽ നിന്ന് 200 കിലോമീറ്റർ ദൂരെ ആയതുകൊണ്ട് സുരക്ഷിതരാണ്
ഉള്ളിയേരി : ഓഗസ്റ്റ് 21-ന് ഉള്ളിയേരി നിന്ന് പുറപ്പെട്ട സൗത്ത് ഇന്ത്യൻ ഹോളിഡേയ്സിന്റെ നേതൃത്വത്തിലുള്ള 42 അംഗ വിനോദ സഞ്ചാര സംഘം നേപ്പാളിൽ സുരക്ഷിതരാണ്. വെള്ളപ്പൊക്കത്തിന്റെ രൂക്ഷമായ സാഹചര്യം ഉണ്ടായ പ്രദേശങ്ങൾ സംഘം താമസിക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം 150–200 കിലോമീറ്റർ അകലെയാണ്.
യാത്രയ്ക്കിടെ നേരിടുന്ന പ്രധാന ബുദ്ധിമുട്ട് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രയിൽ ഉണ്ടായ അനിശ്ചിതത്വം മാത്രമാണ്. ഇതൊഴിച്ചാൽ സംഘത്തിന് പറയത്തക്ക മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല.
വിനോദിന്റെ നേതൃത്വത്തിലുള്ള ട്രാവൽ ഏജൻസി വളരെ ഉത്തരവാദിത്തത്തോടെയും മികച്ച ഏകോപനത്തോടെയുമാണ് യാത്ര മുന്നോട്ടു കൊണ്ടുപോകുന്നത്. ഓരോ ഘട്ടത്തിലുമുള്ള വിവരങ്ങളും സാഹചര്യങ്ങളും കൃത്യസമയത്ത് യാത്രക്കാരെ അറിയിക്കുകയും ചെയ്യുന്നുണ്ടെന്ന് സംഘത്തിലുള്ള രഞ്ജിത് ബി പറഞ്ഞു

