പാചകം ചെയ്യുമ്പോൾ പ്രഷർ കുക്കർ പൊട്ടിതെറിച്ച് യുവതിക്ക് പരിക്ക്.
കൊയിലാണ്ടിക്കുറുവങ്ങാട് സ്വദേശിനി അലീഷയ്ക്കാണ് പ്രഷർ കുക്കർ പൊട്ടിതെറിച്ച് പരിക്കേറ്റത്.
കൊയിലാണ്ടി: വീട്ടിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് കുറുവങ്ങാട് സ്വദേശിനി വടേക്കര അലീഷ (28)യ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം.
പാചകം ചെയ്യുന്നതിനിടെ ഗ്യാസ് അടുപ്പിൽ വച്ച പ്രഷർ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന അലീഷയുടെ മുഖത്താണ് പരിക്കേറ്റത്. ഉടൻ തന്നെ യുവതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. മൂക്കിന് പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് യുവതിയെ മാറ്റി.

