ആയഞ്ചേരിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം
ആയഞ്ചേരി മക്കൾ മുക്കിൽ ഇന്ന് വൈകുന്നേരം കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് ചെറിയ രീതിയിൽ പരിക്കേറ്റു .
ആയഞ്ചേരി: ആയഞ്ചേരി മക്കൾ മുക്കിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. തെറ്റായ ദിശയിലെത്തിയ മാരുതി കാർ എതിർദിശയിൽ വരികയായിരുന്ന ടൊയോട്ട എത്യോസ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. അപകടസമയത്ത് എത്യോസ് കാറിന്റെ എയർബാഗുകൾ കൃത്യമായി പുറത്തുവന്നതിനാൽ വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് റോഡിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു.

