വീട്ടുകാർ ഫോൺ വാങ്ങി വെച്ചു 21കാരൻ വീടുവിട്ടിറങ്ങി
വീട്ടുകാർ ഫോൺ പിടിച്ചു വെച്ചതിൽ മനംനൊന്ത് ബി ഫാം വിദ്യാർത്ഥിയും മലപ്പുറം വാഴക്കാട് സ്വദേശിയമായ 21കാരൻ വീട് വിട്ടിറങ്ങി .
മലപ്പുറം: വീട്ടുകാർ മൊബൈൽ ഫോൺ പിടിച്ചുവെച്ചതിനെ തുടർന്ന് മലപ്പുറം വാഴക്കാട് സ്വദേശിയും ബി ഫാം വിദ്യാർത്ഥിയുമായ 21കാരനെ കാണാനില്ല. അൻഷിദിനെയാണ് കാണാതായിരിക്കുന്നത്. കാണാതാകുന്ന സമയത്ത് നീല ടീഷർട്ടും കറുത്ത പാന്റുമാണ് അൻഷിദ് ധരിച്ചിരുന്നത്.
വീട്ടിൽ നിന്ന് സ്കൂട്ടറുമായി ഇറങ്ങിയ അൻഷിദ്, കൊണ്ടോട്ടിയിലെ പാർക്കിങ് ഏരിയയിൽ വാഹനം നിർത്തിയിട്ട ശേഷം രാത്രി എട്ടരയോടെ കോഴിക്കോട്ടേക്ക് ബസ് കയറിപ്പോവുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് എത്തിയ ശേഷം ട്രെയിനിലോ ബസ്സിലോ കയറി പോയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.
കയ്യിൽ ഫോൺ ഇല്ലാത്തതിനാൽ സൈബർ സെല്ലിന് അൻഷിദിനെ കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. പണം പിൻവലിക്കുകയാണെങ്കിൽ ലൊക്കേഷൻ മനസ്സിലാക്കാൻ പൊലീസിന്റെ നിർദേശപ്രകാരം ബന്ധുക്കൾ ബാങ്ക് അക്കൗണ്ടിൽ പണം ഇട്ടു നൽകിയെങ്കിലും ഇതുവരെ പിൻവലിച്ചിട്ടില്ല. പുതിയ സിം കാർഡ് എടുക്കാനുള്ള സാധ്യത മുന്നിൽ കണ്ടും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

