headerlogo
recents

നേപ്പാൾ ദുരന്തം മരണ 1130 ആയി.

കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഓസ്ട്രേലിയൻ പൗരന്മാരിൽ അഞ്ചുപേരെ രക്ഷപ്പെടുത്തി . 6 മലയാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

 നേപ്പാൾ ദുരന്തം മരണ 1130 ആയി.
avatar image

NDR news

03 Sep 2026 08:18 AM

കാഠ്മണ്ഡു : പ്രകൃതിദുരന്തം വിതച്ച നാശ നഷ്ടങ്ങളിൽ നിന്ന് നേപ്പാൾ ഇനിയും മുക്തമായിട്ടില്ല. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 1130 ആയി ഉയർന്നതായി അധികൃതർ സ്ഥിരീകരിച്ചു. നേപ്പാളിൽ 1114 പേരും ടിബറ്റിൽ 16 പേരുമാണ് മരണപ്പെട്ടത്. കാണാതായ ആറ് മലയാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

      ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ കാണാതായ ചിലരെ അത്ഭുതകരമായി ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞത് ആശ്വാസമേകുന്നുണ്ട്. കാണാതായ 43 ഓസ്ട്രേലിയൻ പൗരന്മാരിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു.

      എന്നാൽ ഓസ്ട്രേലിയൻ പൗരത്വമുള്ള നാല് മലയാളികളെക്കുറിച്ചും മറ്റ് രണ്ട് ഇന്ത്യക്കാരായ മലയാളികളെക്കുറിച്ചും ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അതേസമയം ദുരന്തഭൂമിയിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനുള്ള നടപടികൾ ഊർജ്ജിതമാക്കി.

        ഇന്ത്യയിൽ നിന്നുള്ള ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധനകൾ നടക്കുന്നത്. ഇന്ത്യയുടെ സഹായഹസ്തം തുടരുകയാണ്. അഞ്ചര ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ഒരു ഇന്ത്യൻ വ്യോമസേനാ വിമാനം കൂടി നേപ്പാളിലെത്തിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.

      കൂടാതെ സങ്കീർണ്ണമായ രക്ഷാദൗത്യങ്ങളിൽ പങ്കെടുക്കാൻ 11 അംഗ കരസേനാ വിദഗ്ധ സംഘത്തെയും ഇന്ത്യ അയച്ചു. മുൻപ് തുരങ്കങ്ങളിൽ തിരച്ചിൽ നടത്താനായി 13 അംഗ വിദഗ്ധ സംഘത്തെ ഇന്ത്യ അയച്ചിരുന്നു. നേപ്പാളിലുടനീളം ആയിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

       ക്യാമ്പുകളിൽ പലയിടത്തും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ് വെല്ലുവിളിയാകുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ വിവിധ രാജ്യങ്ങൾ ഭക്ഷണകിറ്റുകളും അത്യാവശ്യ സാമഗ്രികളും നേപ്പാളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

NDR news
03 Sep 2026 08:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents