എസ്എഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡണ്ട് വി പി സാനു വിവാഹിതനായി
പെരിന്തൽമണ്ണ സബ് രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. കട്ടുപ്പാറ മുഹമ്മദ് ഇഖ്ബാലിന്റെ മകൾ ഷെറിൻ ആണ് വധു.
മലപ്പുറം: സിപിഐഎം സംസ്ഥാന സമിതി അംഗവും എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ വി പി സാനു വിവാഹിതനായി. മലപ്പുറം പെരിന്തല്‍മണ്ണ കട്ടുപ്പാറ മുഹമ്മദ് ഇക്ബാലിന്റെ മകൾ ഷെറിന്‍ ആണ് വധു. പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ബാലസംഘം പ്രവർത്തനത്തിലൂടെയാണ് വി പി സാനു രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ബാലസംഘം ജില്ലാ പ്രസിഡന്റായും സംസ്ഥാന കമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ സാനു പ്രവര്‍ത്തിച്ചിട്ടുണ്ട്.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു. മലപ്പുറം വാളാഞ്ചേരി സ്വദേശിയായ സോനു നിലവിൽ കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആണ്

