headerlogo
recents

തൃശ്ശൂരിൽ സ്കൂൾ കെട്ടിടം തകർന്നു

തൃശ്ശൂർ കോടശ്ശേരി ചായ്പൻകുഴി സർക്കാർ യുപി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത് അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി

 തൃശ്ശൂരിൽ സ്കൂൾ കെട്ടിടം തകർന്നു
avatar image

NDR news

04 Sep 2026 09:09 PM

തൃശ്ശൂർ: കോടശേരി ചായ്പൻകുഴി സർക്കാർ യു.പി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇന്ന് രാവിലെ തകർന്നുവീണത്. രാവിലെ 11 മണിയോടെയാണ് സംഭവം. സ്കൂളിന് അവധിയായതിനാൽ ഒരു ദുരന്തം ഒഴിവായി.

     കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ്. അപകടസമയത്ത് വിദ്യാർഥികളോ അധ്യാപകരോ സ്കൂളിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സാധാരണ അധ്യയന ദിവസമായിരുന്നെങ്കിൽ വലിയ ദുരന്തമാകുമായിരുന്നു.

       സ്കൂളിനോട് ചേർന്ന് മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കാന നിർമിച്ചിരുന്നതായാണ് പ്രാഥമിക വിവരം. കെട്ടിടത്തിന്റെ അടിത്തറയോട് ചേർന്നുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തകർച്ചയുമായി ബന്ധമുണ്ടോയെന്നത് പരിശോധിക്കേണ്ടതുണ്ട് തകർന്ന കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗവും സുരക്ഷിതമാണോ എന്നതും ബന്ധപ്പെട്ടവർ പരിശോധിക്കുന്നുണ്ട്.

NDR news
04 Sep 2026 09:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents