കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് നിരവധി വാഹനങ്ങൾ തകർന്നു.
കൊടുവള്ളി പാലക്കുറ്റി ജുമാ മസ്ജിദിന് മുന്നിലാണ് ഇന്ന് പുലർച്ചെ അപകടം നടന്നത് . അപകടത്തിൽ രണ്ട് കാറുകളും അഞ്ച് ഇരുചക്ര വാഹനങ്ങളും തകർന്നു.
കൊടുവള്ളി: കൊടുവള്ളി പാലക്കുറ്റി ജുമാ മസ്ജിദിനു മുന്നിലാണ് ഇന്നു പുലർച്ചെ നടന്ന അപകടത്തിൽ നിരവധി വാഹനങ്ങൾക്ക് നാശനഷ്ടമുണ്ടായി. പള്ളിയിൽ സുബഹി നിസ്കാരത്തിനായി എത്തിയവർ റോഡരികിൽ നിർത്തിയിട്ട രണ്ടു കാറുകളിലും, അഞ്ചസ്കൂട്ടറുകളിലുമാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത് കയറിയത്. ഇന്നലെ റോഡിൽ ഇറക്കിയ കൊടുവള്ളി ആറങ്ങോട് സ്വദേശി ജലീലിൻ്റെ പുത്തൽ ടയോട്ട ഹൈറൈഡർ കാറാണ് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ ഇടിച്ചത്. പള്ളിയിൽ പുലർച്ചെ നിസ്കാരത്തിനു വന്നവരുടെ വാഹനങ്ങൾക്കാണ് നാശമുണ്ടായത്.ആളുകൾ പള്ളിക്ക് അകത്തായതിനാൽ ആർക്കും പരിക്കില്ല.

