headerlogo
recents

കയ്പ്പമംഗലം അപകടം വിദ്യാർത്ഥികളുടെ യാത്ര വീട്ടുകാരോ കോളേജിലോ അറിയാതെ

അപകടത്തിൽ മരിച്ച സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇവർ ദിണ്ഡികലിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടത്

 കയ്പ്പമംഗലം അപകടം വിദ്യാർത്ഥികളുടെ യാത്ര വീട്ടുകാരോ കോളേജിലോ അറിയാതെ
avatar image

NDR news

06 Sep 2026 10:36 AM

തൃ​ശൂ​ർ: ക​യ്പ​മം​ഗ​ലം അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ വി​നോ​ദ​യാ​ത്ര​ക്ക് വ​ന്ന​ത് വീ​ട്ടു​കാ​രോ കോ​ള​ജ് അ​ധി​കൃ​ത​രോ അ​റി​യാ​തെ. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ധു​ര സ്വ​ദേ​ശി ജി. ​സ​ന്തോ​ഷി​ന്റെ (20) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ​ഏ​ഴ് സീ​റ്റ് കാ​റി​ലാ​യി​രു​ന്നു ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. ഏ​ഴു​പേ​ര​ട​ങ്ങു​ന്ന വി​ദ്യാ​ർ​ഥി സം​ഘ​വും ഡ്രൈ​വ​റു​മാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​ന്തോ​ഷ് പു​തു​താ​യി വാ​ങ്ങി​യ കാ​റി​ലാ​യി​രു​ന്നു യാ​ത്ര. അ​ത് അ​ന്ത്യ​യാ​ത്ര​യാ​യി.

     വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.45നാ​യി​രു​ന്നു അ​പ​ക​ടം. ആ​റു​പേ​ർ സം​ഭ​വ സ്ഥ​ല​ത്തും ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ലും മ​രി​ച്ചു. പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​റി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ൽ ക​ണ്ട വി​ലാ​സ​ത്തി​ൽ വീ​ട്ടു​കാ​രെ പൊ​ലീ​സ് ബ​ന്ധ​​പ്പെ​ട്ട​പ്പോ​ൾ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ ആ​ണെ​ന്നാ​യി​രു​ന്നു ര​ക്ഷി​താ​ക്ക​ളു​ടെ മ​റു​പ​ടി.

      കോ​ള​ജ് അ​ധി​കൃ​ത​രെ ബ​ന്ധ​​പ്പെ​ട്ട​പ്പോ​ൾ അ​വ​ർ ഇ​ങ്ങ​നെ ഒ​രു യാ​ത്ര​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​ട്ടു​​ത​ന്നെ​യി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ദി​ണ്ഡി​ഗ​ലി​ൽ​നി​ന്ന് കോ​യ​മ്പ​ത്തൂ​ർ വ​ഴി വ​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കാ​യി​രു​ന്നു യാ​ത്ര എ​ന്ന് ക​രു​തു​ന്നു.

NDR news
06 Sep 2026 10:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents