headerlogo
recents

ദേശീയപാതയിൽ സുരക്ഷാ പരിശോധന കർശനമാക്കും: കേന്ദ്രമന്ത്രി സുരേഷ് ഗോപി

സംസ്ഥാനത്തെ ദേശീയപാതയിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ

 ദേശീയപാതയിൽ സുരക്ഷാ പരിശോധന കർശനമാക്കും: കേന്ദ്രമന്ത്രി സുരേഷ് ഗോപി
avatar image

NDR news

07 Sep 2026 03:37 PM

തൃശ്ശൂർ: ദേശീയപാത അതോറിറ്റിക്കെതിരായ വിമർശനങ്ങളിൽ മറുപടിയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഇപ്പോൾ നടക്കുന്ന വിമർശനങ്ങൾ “എസ്കേപിസം”. തൃശൂരിലെ അപകടത്തിൽ ലോറി ഡ്രൈവർ ചെയ്തത് വലിയ അപരാധം. പരസ്പരം പഴിചാരുകയല്ല വേണ്ടത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഫോണിൽ സംസാരിച്ചു. ദേശീയപാതയിൽ ഇനിമുതൽ കർശന പരിശോധനകൾ ഉണ്ടാകും.

.     25,000 മുതൽ 50,000 വരെ പിഴ ഈടാക്കട്ടെ എന്നാണ് തീരുമാനം. രമേശ് ചെന്നിത്തല അനുകൂലമായ മറുപടി നൽകി. ഹൈവേയിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്താൽ ഇനിമുതൽ കർശന നടപടി എടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

.      അതേസമയം സംസ്ഥാനത്തെ ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷ ശക്തമാക്കാൻ സംസ്ഥാന സർക്കാർ. റോഡ് സുരക്ഷ പൂർണമായി ഉറപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പികെ ബഷീർ വ്യക്തമാക്കി. ദേശീയപാതയിൽ ആവർത്തിച്ചുണ്ടാകുന്ന അപകടങ്ങളും നാലുവരി പാതാ നിർമാണത്തിന്റെ അന്തിമഘട്ടവും കണക്കിലെടുത്ത് റോഡ് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

.      ദേശീയപാതയിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചാണ് അടുത്തകാലത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായത്. ഇത്തരം അശാസ്ത്രീയ പാർക്കിങ് അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ പോലീസിന് നിർദേശം നൽകിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. അമിതവേഗത, മോശം വെളിച്ചം, അശാസ്ത്രീയ ട്രാഫിക് ക്രമീകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും പാത തുറന്നുകൊടുക്കുമ്പോൾ സമ്പൂർണ റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും ദേശീയപാത അതോറിറ്റിക്ക് (NHAI) നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

NDR news
07 Sep 2026 03:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents