പൂഞ്ചോല പത്മനാഭൻ എട്ടാമത് ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു.
സി.പി.ഐ. എം ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു.
മേപ്പയൂർ : കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് പൂഞ്ചോല പത്മനാഭൻ്റെ എട്ടാമത് ചരമ വാർഷിക ദിനാചരണം ചാവട്ട് പൂഞ്ചോല നഗറിൽ സംഘടിപ്പിച്ചു. സി.പി.ഐ. എം ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ സൗത്ത് ലോക്കൽ സെക്രട്ടറി വി.മോഹനൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇ. സി. ചങ്ങരൻ പതാക ഉയർത്തി.
പേരാമ്പ്ര എ.സി. മെമ്പർ മാരായ കെ.ടി.രാജൻ, കെ. രാജീവൻ , മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം . ദാമോധരൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. സുനിൽ ,ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ജസല കൊമ്മിലേരി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.വിജയൻ സ്വാഗതം പറഞ്ഞു

