headerlogo
recents

കാസർകോട്- തിരുവനന്തപുരം ആകെ ടോൾ 3000 ന് അടുത്ത്.

കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്താൻ കാറിന് 3000 രൂപയോളം ടോൾ കൊടുക്കണം. കൂടാതെ ഇന്ധനചിലവും

 കാസർകോട്- തിരുവനന്തപുരം ആകെ ടോൾ 3000 ന് അടുത്ത്.
avatar image

NDR news

07 Sep 2026 09:10 PM

കാസർകോട്: ദേശീയപാത 66 പൂർണമായി സജ്ജമാകുന്നതോടെ കാസർകോട്ടുനിന്ന് തിരുവനന്തപുരം വരെ കാറിൽ പോകുന്നവർ ടോളിനായി മാത്രം വലിയ തുക മാറ്റിവെക്കേണ്ടിവരും. ഒരു ദിശയിലേക്കുള്ള യാത്രക്ക് ഏകദേശം 3000 രൂപ വരെ ടോൾ നൽകേണ്ടിവരുമെന്നാണ് എൻ.എച്ച് അധികൃതർ അറിയിക്കുന്നത്. അങ്ങനെ വന്നാൽ കാസർകോട് -തിരുവനന്തപുരം പോയിവരാൻ ടോൾ ചെലവ് മാത്രം 6000 രൂപയ്ക്കു മുകളിലാകും.

.   റോഡ് യാത്രയുടെ ഈ ചെലവ് വിമാന, ട്രെയിൻ നിരക്കുകളോട് മത്സരിക്കുന്ന നിലയിലേക്കാണ് എത്തുന്നത്. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്താൽ എയർ ഇന്ത്യ എകസ്പ്രസിൽ കണ്ണൂരിൽനിന്ന് തിരുവനന്തപുരം വരെ 2550 രൂപ മുതൽ യാത്ര ചെയ്യാം. എന്നാൽ കാസർകോട്ടുനിന്ന് തലസ്ഥാനത്തേക്ക് കാറിൽ പോകുമ്പോൾ ടോളിനു മാത്രം 3000 രൂപയോളം നൽകേണ്ടിവരും. ഇതിനു പുറമേ വാഹനത്തിന്റെ ഇന്ധനച്ചെലവും വഹിക്കണം

NDR news
07 Sep 2026 09:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents