headerlogo
recents

ഷൊർണൂർ റെയിൽവേ സ്റ്റേഷൻ ഇരട്ടപ്പാത നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുപ്പു തുടങ്ങി

ഇരട്ടപ്പാത നിർമ്മാണത്തിനുള്ള 3.4 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർവ്വേ നടപടികൾ പൂർത്തിയായി

 ഷൊർണൂർ റെയിൽവേ സ്റ്റേഷൻ ഇരട്ടപ്പാത നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുപ്പു തുടങ്ങി
avatar image

NDR news

11 Sep 2026 08:40 AM

പാലക്കാട്: ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തീവണ്ടികൾ പിടിച്ചിടുന്ന പ്രയാസകരമായ സ്ഥിതിക്ക് പരിഹാരമായി റെയിൽവേ ഇരട്ടപ്പാത നിർമ്മാണത്തിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുന്നു. 

.       ഇതിന്റെ ഭാഗമായി 3.40 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർവേ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഷൊർണൂർ നഗരസഭ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 43 വ്യക്തികളിൽ നിന്നായി 49 സർവേ നമ്പറുകളിലുൾപ്പെടുന്ന ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുന്നത്. 

.       ഇതിനുള്ള ഔദ്യോഗിക വിജ്ഞാപനം ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. ഭാരതപ്പുഴയ്ക്ക് കുറുകെ പുതിയ പാലത്തിന്റെ നിർമ്മാണവും ഷൊർണൂർ യാർഡ് റീമോഡലിങ്ങും ഈ പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്. ഷൊർണൂർ-ഒന്ന് വില്ലേജിൽ ഉൾപ്പെടുന്ന പാലത്തിന്റെ പരിസര പ്രദേശം മുതൽ ഷൊർണൂർ സ്റ്റേഷൻ വരെയുള്ള ഭാഗത്തുള്ള ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഈ ഇരട്ടപ്പാത യാഥാർത്ഥ്യമാകുന്നതോടെ ഷൊർണൂർ മേഖലയിലെ ട്രെയിൻ ഗതാഗത തടസ്സങ്ങൾക്കും സമയനഷ്ടത്തിനും വലിയൊരു പരിഹാരമാകുമെന്നും തീവണ്ടികളുടെ വേഗത വർദ്ധിപ്പിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

NDR news
11 Sep 2026 08:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents