കൊയിലാണ്ടി ദേശീയപാതയിൽ ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു
കൊയിലാണ്ടി, കൊല്ലം പെട്രോൾ പമ്പിന് സമീപം ചെങ്കല്ല് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു
കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം പെട്രോൾ പമ്പിന് സമീപം ചെങ്കല്ല് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്
. കണ്ണൂർ ഭാഗത്തുനിന്ന് കൊയിലാണ്ടിക്ക് വരികയായിരുന്ന ലോറിയുടെ ബ്രേക്ക് ജാം ആയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അപകടം നടന്നയുടൻ തന്നെ വാഹനയാത്രികരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസും ഫയർഫോഴ്സും ചേർന്നാണ് ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ ഡ്രൈവറെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് റോഡിൽ മറിഞ്ഞ ലോറിയും ചെങ്കല്ലുകളും നീക്കം ചെയ്താണ് പോലീസ് ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്.

