സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി.എസ് സരിത്താണ് വരൻ
കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷുംും കേസിലെ മറ്റൊരു പ്രതിയായ പി.എസ്. സരിത്തും വിവാഹിതരായി. സ്വപ്‌ന തന്നെയാണ് വിവാഹ വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞമാസം മരട് മുനിസിപ്പാലിറ്റിയിലെ തിരുനെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിലായിരുന്നു വിവാഹം.
. ഇരുവരും ചൊവ്വാഴ്ച തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിനോടുചേർന്നുള്ള കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലെത്തി വിവാഹം നടന്നതിന്റെ രേഖ ൈകപ്പറ്റി. മരട് മുനിസിപ്പാലിറ്റിയിൽ വിവാഹ രജിസ്ട്രേഷന് അപേക്ഷയും നൽകി. തൃപ്പൂണിത്തുറയ്ക്ക് സമീപമാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്.
. തന്റെ വിവാഹജീവിതത്തിനായി പ്രാർഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്‌നാ സുരേഷ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്.

