headerlogo
recents

സീബ്രാ ലൈനിൽ റോഡ് മുറിച്ചു കടക്കുന്ന യുവതിയെ വാഹനമിടിച്ച് ഗുരുതരപരിക്ക്

നടുവണ്ണൂർ -മേപ്പയൂർ റോഡിൽ കുരുടി മുക്കിലാണ് ട്രാവലർ ഇടിച്ച് അപകടം നടന്നത്. ശനിയാഴ്ച രാവിലെ നടന്ന അപകടത്തിൽ ഏലത്തിൽ അബ്ദുള്ളയുടെ മകൾക്കാണ് പരിക്കേറ്റത്

 സീബ്രാ ലൈനിൽ റോഡ് മുറിച്ചു കടക്കുന്ന യുവതിയെ വാഹനമിടിച്ച് ഗുരുതരപരിക്ക്
avatar image

NDR news

12 Sep 2026 11:22 AM

നടുവണ്ണൂർ: കുരുടിമുക്ക് സീബ്രാ ലൈനിൽ നിയമം തെറ്റിച്ച് ബസ് നിർത്തിയിട്ടത് വൻ അപകടത്തിന് വഴിവെച്ചു. കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് പറമ്പത്ത് ഏലത്തിൽ അബ്ദുള്ളയുടെ മകൾക്ക് ഗുരുതരമായി പരിക്കേറ്റു.

.      ശനിയാഴ്ച രാവിലെ 9:16-ഓടെയാണ് സംഭവം. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ നീക്കിവെച്ചിട്ടുള്ള സീബ്രാ ലൈനിലാണ് സ്വകാര്യ ബസ് നിയമവിരുദ്ധമായി നിർത്തിയിട്ടിരുന്നത്. റോഡ് മുറിച്ചുകടക്കുന്നവർക്ക് മുൻഗണന നൽകേണ്ട സെബ്രാ ലൈനിൽ ബസ് തടസ്സമായി നിർത്തിയതോടെ, മറുവശത്തുനിന്ന് വന്ന ട്രാവലർ റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയുടെ ശ്രദ്ധയിൽപ്പെട്ടില്ല. ബസിന് മുന്നിലൂടെ നടന്നുനീങ്ങിയ യുവതിയെ തൊട്ടടുത്ത ട്രാക്കിലൂടെയെത്തിയ ട്രാവലർ ഇടിച്ചു വീഴ്ത്തുകയും കാലിലൂടെ മുൻചക്രം കയറിയിറങ്ങുകയുമായിരുന്നു.

.     സീബ്രാ ലൈനിൽ വാഹനം നിർത്താൻ പാടില്ലെന്ന ഗതാഗത നിയമം പൂർണ്ണമായും ലംഘിച്ച് ബസ് നിർത്തിയിട്ടതാണ് അപകടത്തിന്റെ പ്രധാന കാരണമായത്. അപകടം കണ്ടയുടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും ഓടിയെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

NDR news
12 Sep 2026 11:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents