കൊടുവള്ളിയിൽ ചരക്ക് ലോറിക്ക് തീപിടിച്ചു.
കർണാടകയിൽ നിന്നും എർണാകുളത്തേക്ക് ഇഞ്ചി കയറ്റി വന്ന ലോറി ഇന്നലെ രാത്രി 12.30 നാണ് തീപിടിച്ചത്.
കൊടുവള്ളി: ദേശീയപാതയിൽ സൗത്ത് കൊടുവള്ളിക്ക് സമീപം ചരക്ക് ലോറിക്ക് തീപിടിച്ചു. ശനിയാഴ്ച അർദ്ധരാത്രി 12.30-ഓടെയാണ് സംഭവം. കർണാടകയിൽ നിന്ന് എറണാകുളത്തേക്ക് ഇഞ്ചിയുമായി പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.
. യാത്രയ്‌ക്കിടെ ലോറിയുടെ പിൻഭാഗത്തെ ടയറിന് സമീപത്ത് നിന്ന് പുകയുയരുന്നത് പിന്നാലെയെത്തിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ വിവരമറിയിച്ചതിനെ തുടർന്ന് ഡ്രൈവർ സമയോചിതമായി ലോറി റോഡരികിലേക്ക് മാറ്റി നിർത്തി പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘവും പ്രാദേശികവാസികളും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തെ തുടർന്ന് മേഖലയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

