headerlogo
recents

കോഴിക്കോട് മൾട്ടി മോഡൽ ഗ്രീൻ എക്കണോമിക് ആൻഡ് ടൂറിസം കോറിഡോർ പദ്ധതി രൂപരേഖ സമർപ്പിച്ചു

ജനകീയ കൂട്ടായ്മയായ റൈസ് കലക്ടീവ് തയാറാക്കിയ "കോഴിക്കോട് മൾട്ടി മോഡൽ ഗ്രീൻ എക്കണോമിക് ആൻഡ് ടൂറിസം കോറിഡോർ പദ്ധതി " രൂപരേഖ വിടി സൂരജ് എംഎൽഎക്ക് സമർപ്പിച്ചു

 കോഴിക്കോട് മൾട്ടി മോഡൽ ഗ്രീൻ എക്കണോമിക് ആൻഡ് ടൂറിസം കോറിഡോർ പദ്ധതി രൂപരേഖ സമർപ്പിച്ചു
avatar image

NDR news

13 Sep 2026 07:16 AM

ബാലുശ്ശേരി: കോഴിക്കോടിന്റെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ടുള്ള 'കോഴിക്കോട് മൾട്ടി-മോഡൽ ഗ്രീൻ ഇക്കണോമിക് ആൻഡ് ടൂറിസം കോറിഡോർ' പദ്ധതി രൂപരേഖ ബാലുശ്ശേരി എം.എൽ.എ വി. ടി. സൂരജിന് മുന്നിൽ സമർപ്പിച്ചു. ജനകീയ കൂട്ടായ്മയായ RISE Collective പ്രതിനിധികളാണ് എം.എൽ.എയെ നേരിൽക്കണ്ട് വിശദാംശങ്ങൾ കൈമാറിയത്. ​

.      കുറ്റിയാടി ചുരം മുതൽ കോഴിക്കോട് വരെ നീളുന്ന നിർദ്ദിഷ്ട സമാന്തര പാത, ബാലുശ്ശേരി–കോഴിക്കോട് റോഡിനും ഉള്ളിയേരി–പേരാമ്പ്ര റോഡിനും മധ്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഭൂവുടമകളെ വികസന പങ്കാളികളാക്കുന്ന മാതൃകയിലൂടെ വിഭാവനം ചെയ്ത ഈ പദ്ധതി, നിലവിലെ സംസ്ഥാനപാതകൾ, മലയോര ഹൈവേ, നിർദ്ദിഷ്ട പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡ്, കണ്ണൂർ എയർപോർട്ട് -കുറ്റിയാടി റോഡ് തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു മൾട്ടി-മോഡൽ ഹബ്ബായി മാറും. ​ഇതോടൊപ്പം ബാലുശ്ശേരി നിയോജകമണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കായുള്ള മറ്റ് അടിസ്ഥാന സൗകര്യ വികസന നിർദ്ദേശങ്ങളും സംഘം എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. അവയെല്ലാം വിശദമായി പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ വി. ടി. സൂരജ് വ്യക്തമാക്കി.

.      കൂട്ടായ്മയുടെ പ്രസിഡൻറ് പ്രവീൺ എൻ. യു, സെക്രട്ടറി കുഞ്ഞിക്കണ്ണൻ ചെറുകാട് , മറ്റു ഭാരവാഹികളായ ഒ. എം. കൃഷ്ണകുമാർ, ഫിസൽ മുഹമ്മദ് ആർക്കിടെക്റ്റ് , റിട്ട. മേജർ സേതുമാധവൻ, റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാധാകൃഷ്ണൻ. ടിപി അബ്ദുൽ ലത്തീഫ്, ഡോക്ടർ ഷിബു ചെറുക്കാട് എന്നിവർ സംബന്ധിച്ചു

NDR news
13 Sep 2026 07:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents