headerlogo
recents

ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കുന്നു. ഒരു പരീക്ഷ കൂടി ജയിക്കണം

സംസ്ഥാനത്ത് റോഡ് അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് കർശനമാക്കുന്നു. നാലാമത്തെ ടെസ്റ്റ് ആയ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി ജയിച്ചാൽമാത്രമേ ലൈസൻസ് ലഭിക്കു

 ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കുന്നു. ഒരു പരീക്ഷ കൂടി ജയിക്കണം
avatar image

NDR news

14 Sep 2026 09:34 PM

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷയില്‍ വന്‍മാറ്റം. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഇനി ഒരു പരീക്ഷ കൂടി ജയിക്കണം. ലേണേഴ്‌സ് ടെസ്റ്റിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് നടത്തും. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനം.റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഡ്രൈവിങ് സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ തീരുമാനമെന്നാണ് ഗതാഗത കമ്മീഷന്‍ പറയുന്നത്.

.      നിലവിൽ രണ്ട് ഘട്ടമായാണ് പരീക്ഷകൾ നടത്തിയിരുന്നത്. ഒന്നാം ഘട്ടത്തില്‍ ലേണേഴ്‌സ് പരീക്ഷയും രണ്ടാം ഘട്ടത്തില്‍ ഗ്രൗണ്ട് ടെസ്റ്റും റോഡ് ടെസ്റ്റുമായിരുന്നു. ഇതിനിടയിലേക്കാണ് ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് വരുന്നത്. രണ്ടാം ഘട്ടമായാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് നടത്തുക. മൂന്നാം ഘട്ടത്തില്‍ ഗ്രൗണ്ടുടെസ്റ്റും റോഡ് ടെസ്റ്റും നടത്തും.

.    ഡ്രൈവിങിനിടെ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടസാധ്യതകള്‍ തിരിച്ചറിയാനുള്ള കഴിവാണ് ടെസ്റ്റിലൂടെ വിലയിരുത്തുന്നത്. ഒരു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകള്‍ അടങ്ങിയതായിരിക്കും പരീക്ഷ. വീഡിയോയിലെ അപകട സാധ്യതകള്‍ കൃത്യസമയത്ത് ക്ലിക്ക് ചെയ്ത് തിരിച്ചറിയണം. വൈകുന്നതിനനുസരിച്ച് മാര്‍ക്ക് കുറയും. ടെസ്റ്റില്‍ വിജയിക്കാന്‍ 100ല്‍ കുറഞ്ഞത് 60 മാര്‍ക്ക് നേടേണ്ടത് നിര്‍ബന്ധമാണ്. ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് വിജയിക്കുന്നവര്‍ക്ക് മാത്രമേ തുടര്‍ന്നുള്ള ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കൂ. ഡ്രൈവിങ് സ്‌കൂളുകള്‍ അടുത്ത മൂന്ന് മാസത്തിനകം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരിശീലനം നല്‍കണം. ഡ്രൈവിങ് സ്‌കൂളുകളില്‍ ഇതിനാവശ്യമായ പരിശീലന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ആര്‍ടിഒമാര്‍ പരിശോധന ആരംഭിക്കും.

NDR news
14 Sep 2026 09:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents