headerlogo
recents

നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാൻ വനിതാ പ്രതിനിധികൾക്ക് താല്പര്യം

 നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ
avatar image

NDR news

14 Sep 2026 08:58 AM

ന്യൂഡൽഹി ; ബ്രിക്സ് ബിസിനസ് ഫോറം 2026 ൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി ലോകനേതാക്കൾ . വേദിയിൽ സന്നിഹിതരായിരുന്ന വനിതാ പ്രതിനിധികൾ മുന്നോട്ടുവന്ന് പ്രധാനമന്ത്രിയോടൊപ്പം ഫോട്ടോ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി മോദി അവരെ ഊഷ്മളമായി സ്വാഗതംചെയ്തു, ഹസ്തദാനം നൽകി , ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ അവരോടൊപ്പം നിൽക്കുകയും ചെയ്തു . റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയും നിൽക്കുമ്പോഴും പലരും തിരക്ക് കൂട്ടിയത് മോദിയ്‌ക്കൊപ്പം ചിത്രമെടുക്കാനാണ്.

.        സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, വനിതാ പ്രതിനിധികൾ ഒത്തുകൂടുന്നത് കാണിക്കുന്നു. ഇതിൽ ഒരാൾ പ്രധാനമന്ത്രിയോട് “നമുക്ക് ഒരു ചിത്രം എടുക്കാമോ?” എന്ന് ചോദിക്കുന്നു, അതിന് പ്രധാനമന്ത്രി മോദി പുഞ്ചിരിച്ചുകൊണ്ട് അവരെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. “ഞങ്ങൾ എല്ലാവരും വളരെ ഭാഗ്യവതികളാണ്” എന്നാണ് ഫോട്ടോ എടുത്ത ശേഷം ഈ നേതാക്കൾ പറയുന്നത്.

NDR news
14 Sep 2026 08:58 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents