എസ് ഷാജു ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ചെയർമാനായി എസ് ഷാജുവിനെ തിരഞ്ഞെടുത്തു . മുൻ ചെയർമാനായിരുന്ന രമേശൻ പാലേരിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ നിയമനം
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി -യുഎൽസിസിഎസ് പുതിയ ചെയർമാനായി എസ് ഷാജുവിനെ തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. നിലവിൽ സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടർ ആയി പ്രവർത്തിച്ചു വരികയായിരുന്നു എസ് ഷാജു. മുൻ ചെയർമാൻ പാലേരി രമേശന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തിരെഞ്ഞെടുത്തത്.
. മാനേജിങ് ഡയറക്ടറുടെ ചുമതല ചീഫ് ജനറൽ മാനേജർ കെ പ്രവീൺ കുമാറിന് നൽകി. യുഎൽസിസിഎസിന്റെ വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനും ആധുനികീകരണത്തിനും രമേശൻ പാലേരി നൽകിയ നേതൃത്വവും നിർണായക സംഭാവനകളും ഡയറക്ടർ ബോർഡ് യോഗം അനുസ്മരിച്ചു. 1997-ൽ യുഎൽസിസിഎസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ഷാജു പിന്നീട് സ്ഥാപനത്തിന്റെ വിവിധ ചുമതലകൾ നിർവ്വഹിച്ചു. തുടർന്ന് 2009 മുതൽ 17 വർഷക്കാലം സെക്രട്ടറിയും എംഡിയുമായി പ്രവർത്തിച്ചു.
. സൊസൈറ്റിയുടെ പ്രവർത്തനങ്ങളെയും വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും അടുത്തറിഞ്ഞ ദീർഘകാല പരിചയമാണ് അദ്ദേഹത്തിന്റെ പ്രധാന കരുത്ത്.ഷാജുവിന്റെ മുത്തച്ഛൻ എസ് കണാരനും അദ്ദേഹത്തിന്റെ അച്ഛൻ എം പൊക്കായിയും ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാർ ആയിരുന്നു

