ഡിവൈഎഫ്ഐ നടുവണ്ണൂർ മേഖലാ ഹൃദയപൂർവം പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന ഹൃദയപൂർവ്വം പദ്ധതിയിൽ നടുവണ്ണൂർ മേഖലയുടെ ഫ്ലാഗ് ഓഫ് എൻ ആലി നിർവഹിച്ചു
നടുവണ്ണൂർ:ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്നതാണ് ഹൃദയപൂർവ്വം പദ്ധതി. സെപ്റ്റംബർ 14 ന് ഈ പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ നടുവണ്ണൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ നൽകി. നടുവണ്ണൂരിൽ നിന്നും പൊതിച്ചോറുമായി പോകുന്ന വാഹനത്തിനും പ്രവർത്തകർക്കും ഡി.വൈ.എഫ് .ഐ മുൻ സംസ്ഥാന കമ്മറ്റി അംഗമായ എൻ. ആലി ഫ്ലാഗ് ഓഫ് ചെയ്തു.

