പേരാമ്പ്രയിൽ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ .
മന്ദങ്കാവ് സ്വദേശി വലിയ പറമ്പിൽ ബൈജുവാണ് പിടിയിലായത്
പേരാമ്പ്ര: പേരാമ്പ്രയിൽ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ . 5.547 ഗ്രാം മെത്താഫെറ്റമിനാണ് യുവാവിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തത്. മന്ദങ്കാവ് സ്വദേശി വലിയപറമ്പിൽ ബൈജുവാണ് പിടിയിലായത് .
സംശയം തോന്നിയതിനാൽ ചോദ്യം ചെയ്തപ്പോഴാണ് യുവാവ് സമ്മതിച്ചത്.ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നു.

