ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കേസ് സി പി എം കോഴിക്കോട് ജില്ല നേതാവ് അറസ്റ്റിൽ
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷിനെയാണ് കേസ് അന്വേഷിക്കുന്ന എസ്ഐടി അറസ്റ്റ് ചെയ്തത്
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം എം ഗിരീഷ് അറസ്റ്റിൽ . കേസ് അന്വേഷിക്കുന്ന എസ്ഐടിയാണ് അറസ്റ്റ് ചെയ്തത്. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് ദിവസം സംഘം ചേർന്ന് പരിക്കേൽപ്പിച്ചു എന്ന കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് അറസ്റ്റ്. എം ഗിരീഷ് ഉൾപ്പെടെ 5 പേർക്കെതിരെയാണ് കേസ് വധശ്രമം ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയിരുന്നത്. സിപിഎം പ്രവർത്തകനായ സി പി ജലീലും അറസ്റ്റിലായി.
കഴിഞ്ഞവർഷം നവംബർ 16-ന് നടന്ന ചേവായൂർ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിനിടയിലുണ്ടായ സംഘർഷത്തെ തുടർന്നുള്ള കേസ് ആണ് .

