പേരാമ്പ്ര ടൗണിൽ ഗതാഗത നിയന്ത്രണം
പേരാമ്പ്ര ടൗണിൽ സംസ്ഥാനപാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്റ്റംബർ 18 രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണന്ന് പൊതുമരാമത്ത് വകുപ്പ് അറിയിക്കുന്നു
പേരാമ്പ്ര: പേരാമ്പ്ര ടൗണിൽ പൊതുമരാമത്ത് വകുപ്പ് സംസ്ഥാനപാത -38 ൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 18 രാവിലെ എട്ട് മുതൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിക്കുന്നതാണ്.
. വാഹനങ്ങൾ പേരാമ്പ്ര ബൈപാസ് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് (നിരത്ത് വിഭാഗം ) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
. കൂടാതെ ഓൾഡ് മിലിറ്ററി റോഡിൽ ഡ്രയിനേജ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ നാളെ മുതൽ (സെപ്റ്റംബർ 17 മുതൽ ) പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

