headerlogo
recents

സ്വകാര്യബസ്സിൽ നിന്ന് യുവതി തെറിച്ച് വീണ സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ചാവക്കാട് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് ഗർഭിണിയായ യുവതി തെറിച്ച് വീണ സംഭവത്തിൽ ബസ്സിലെ കണ്ടക്ടറെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു

 സ്വകാര്യബസ്സിൽ നിന്ന് യുവതി തെറിച്ച് വീണ സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
avatar image

NDR news

17 Sep 2026 09:25 PM

തൃശൂർ: ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണിയായ യുവതി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു . കുന്നംകുളം ചാവക്കാട് റൂട്ടിലോടുന്ന പാലയൂർ എന്ന സ്വകാര്യ ബസിലെ ഡ്രൈവർ ചാലിശ്ശേരി സ്വദേശി പ്രകാശൻ, കണ്ടക്ടർ തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

.     ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. തേക്കാഞ്ചേരി പുഴങ്ങര ജലീലിന്റെ മകൾ ഫാത്തിമ (20)യാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ തുറന്ന വാതിലിലൂടെ യുവതി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർഥിനിയായ ഫാത്തിമ ബസ് സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് പോകാനായാണ് പാലയൂർ ബസിൽ കയറിയത്. ബസ് തെക്കേ ബൈപ്പാസിലേക്ക് തിരിയുന്നതിനിടെ ഡോർ തുറന്ന് യുവതി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു .പരിക്കേറ്റ യുവതിയെ ഉടൻതന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം യുവതി വീട്ടിലേക്ക് മടങ്ങിയിരുന്നു.

NDR news
17 Sep 2026 09:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents